സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച നിലയില്‍…

കൊടുങ്ങല്ലൂരില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി 51 വയസ്സുള്ള കല്ലൂര്‍ ജാഫര്‍ ആണ് മരിച്ചത്.
ഇവര്‍ താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ലോകമലേശ്വരത്ത് സംഘം വാടകക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം. സിനിമയുടെ ചിത്രീകരണത്തിനായാണ് സംഘം എത്തിയിരുന്നത്.



