‘കൊള്ളയടിക്കാനല്ല ഞാൻ വന്നത്’… ഫാസിസ്റ്റ് ശക്തികൾക്ക് ജനങ്ങൾ മറുപടി നൽകും…. ദളപതി വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ, നിലവിലുള്ള രാഷ്ട്രീയ പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ജനങ്ങളെ ദ്രോഹിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നവർക്ക് തമിഴ് ജനത തിരിച്ചടി നൽകുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. താൻ രാഷ്ട്രീയത്തിൽ വന്നത് പണം സമ്പാദിക്കാനല്ലെന്നും ജനങ്ങളുടെ സ്നേഹം മാത്രമാണ് തന്നെ നയിക്കുന്നതെന്നും വിജയ് വ്യക്തമാക്കി. ടിവികെ അല്ലാത്ത ഏത് പാർട്ടിക്ക് വോട്ട് ചെയ്താലും കൊള്ളയും അഴിമതിയും തുടരുമെന്നും അദ്ദേഹം വോട്ടർമാരെ ഓർമ്മിപ്പിച്ചു.

പരസ്യ പ്രചാരണത്തിന്റെ അവസാന ദിനങ്ങളിൽ ഡിഎംകെ സഖ്യത്തിന് കരുത്തേകാൻ ദേശീയ നേതാക്കളുടെ വലിയ നിരയാണ് തമിഴ്‌നാട്ടിലെത്തിയത്. മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം ചെന്നൈയിൽ മെഗാ റോഡ് ഷോ നടത്തി. ഡിഎംകെ സർക്കാരിന്റെ പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തിയ കേജ്‌രിവാൾ, എൻഡിഎ സഖ്യം ബിജെപിയുടെ തനിപ്പകർപ്പായി മാറിയെന്ന് ആരോപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കന്യാകുമാരിയിലും തൂത്തുകുടിയിലും കൂറ്റൻ റാലികൾ നടത്തി ഡിഎംകെ സഖ്യത്തിനായി വോട്ട് തേടി.

എൻഡിഎ സഖ്യത്തിന്റെ പ്രചാരണത്തിനായി ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കോയമ്പത്തൂരിലെത്തി. ആന്ധ്രയിലെ വികസന മാതൃകകൾ തമിഴ്‌നാട്ടിലും നടപ്പിലാക്കാൻ ഇരട്ട എൻജിൻ സർക്കാർ വേണമെന്ന് അദ്ദേഹം പറഞ്ഞു. ചെന്നൈ മൈലാപ്പൂരിൽ ബിജെപി സ്ഥാനാർത്ഥി തമിഴിസൈ സൗന്ദർരാജനു വേണ്ടി കെ. അണ്ണാമലൈയും സജീവമായി രംഗത്തുണ്ട്. ഡിഎംകെ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Related Articles

Back to top button