സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരൻ…പി വി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം…

പി വി അന്‍വറിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന വാര്‍ത്തകള്‍ കേട്ടുവെന്ന് തൃണമൂല്‍ ദേശീയ സെക്രട്ടറി വി ശിവദാസന്‍ പറഞ്ഞു. ഈ പി വി അന്‍വര്‍, കുറച്ച് ദിവസം മുന്‍പ് കേരളത്തില്‍ ഞാന്‍ പോയ സമയത്ത് എന്റെ വീട്ടില്‍ വന്നു. മമതാ ബാനര്‍ജിയെ കാണണമെന്ന് പറഞ്ഞു. ഒരു കത്ത് എനിക്ക് തന്നു. ഇതില്‍ ഒരുപാട് എംഎല്‍എമാരും എംപിമാരും മറ്റ് രാഷ്ട്രീയ നേതാക്കളുമടക്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇത് അന്വേഷിക്കാന്‍ പാര്‍ട്ടി നേതൃത്വം എന്നെ ഏല്‍പ്പിച്ചു. ഞാന്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്കാര്‍ക്കും അതിനേ കുറിച്ച് ഒന്നുമറിയില്ലെന്ന് ബോധ്യമായി – അദ്ദേഹം പറഞ്ഞു.



