കെ സി വേണുഗോപാലിന് എതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്…

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിന് പിന്നാലെ പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ടുള്ള സൈബര്‍ അധിക്ഷേപത്തിലാണ് ഡിജിപിക്ക് പരാതി നല്‍കിയത്. നേതാക്കള്‍ക്ക് എതിരെയുള്ള അധിക്ഷേപത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ അധിക്ഷേപം വ്യാജ പ്രൊഫൈലുകള്‍ വഴിയെന്നാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.
90 വ്യാജ പ്രൊഫൈലുകള്‍ക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെയാണ് അധിക്ഷേപം നടത്തിയിരിക്കുന്നത്. കെ സി വേണുഗോപാലിന് പിന്തുണച്ചവര്‍ക്ക് എതിരെയും അധിക്ഷേപമുണ്ട്.



