നിതിൻ രാജിൻ്റെ മരണം….സിറ്റി കമ്മീഷണറെ സന്ദർശിച്ച് കുടുംബം…

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജില്‍ ആത്മഹത്യ ചെയ്ത നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറെ സന്ദര്‍ശിച്ചു. ആരോപണ വിധേയരായ ഡോ. റാമിനെയും സംഗീതയെയും ഇനിയും പിടികൂടാനാകാത്ത സാഹചര്യത്തിലാണ് സന്ദര്‍ശനം. കേസില്‍ പ്രിന്‍സിപ്പലിനെയും പ്രതി ചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

‘കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോണ്‍ ആപ്പുകാര്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ അധ്യാപകര്‍ നിതിനെ കൂട്ടം ചേര്‍ന്ന് വിചാരണ ചെയ്തു. അധ്യാപകര്‍ക്ക് 2,000 രൂപ വീതം നല്‍കി പ്രശ്നം പരിഹരിക്കാമായിരുന്നല്ലോ. ഞാന്‍ തിരികെ നല്‍കുമായിരുന്നല്ലോ’, പിതാവ് രാജന്‍ പ്രതികരിച്ചു.

Related Articles

Back to top button