സ്‌കൂട്ടർ യാത്രയ്ക്കിടെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ കത്തി, ഇടതു കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ അപ്രതീക്ഷിതമായി തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം വൈലോങ്ങര സ്വദേശി സി.എസ്. നെബുവിനാണ് പരിക്കേറ്റത്. ഭാര്യയോടൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടെ പോക്കറ്റിലിരുന്ന ഫോണിൽ നിന്ന് പുക ഉയരുകയും നിമിഷങ്ങൾക്കകം തീപിടിക്കുകയുമായിരുന്നു.

നെബുവിന്റെ ഇടതു കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച ഇദ്ദേഹം ചികിത്സയിലാണ്. ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ സാഹചര്യം വ്യക്തമല്ല. വേനൽച്ചൂട് കഠിനമായ സാഹചര്യത്തിൽ മൊബൈൽ ഫോണുകൾ അമിതമായി ചൂടാകുന്നത് അപകടങ്ങൾക്ക് കാരണമാകാമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അമിതമായി ചൂടായതുകാരണമാകാം മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button