കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ കേരളാ പോലീസ്…

തിരുവനന്തപുരം: കുംഭമേള വൈറല്‍ താരത്തെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള സാധ്യത മുന്നിൽ കണ്ട് സുരക്ഷ ഒരുക്കാൻ കേരള പോലീസ്. മധ്യപ്രദേശില്‍ നിന്ന് വനിതാ എസ്പി അടക്കം കേരളത്തിലെത്തിയത് പെണ്‍കുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനായാണ് എന്നാണ് സൂചന. അറസ്റ്റ് ചെയ്യാതെ കൊണ്ടുപോകാനാകും എന്നാണ് കേരളാ പൊലീസിന്റെ വിലയിരുത്തല്‍. എന്നാല്‍ പെണ്‍കുട്ടിയെ തല്‍ക്കാലം മധ്യപ്രദേശിലേക്ക് വിട്ടയക്കേണ്ടതില്ലെന്നാണ് കേരളാ പോലീസിന്റെ തീരുമാനം. പെണ്‍കുട്ടിയ്ക്ക് സുരക്ഷ നല്‍കാനാണ് ആലോചന. പൂര്‍ണസമയ നിരീക്ഷണം ഉറപ്പുവരുത്താനാണ് കേരളാ പൊലീസിന്റെ തീരുമാനം. ഹൈക്കോടതി കേസ് പരിഗണിക്കുന്നതുവരെ ഇത് തുടരും.



