ചിന്മയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞ് സിബിഎസ്ഇ

ചിന്മയ വിദ്യാലയത്തിലെ 38 പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷാഫലം സിബിഎസ്ഇ തടഞ്ഞു വെച്ചു. സംസ്കൃതം കമ്യൂണിക്കേറ്റീവ് രണ്ടാം ഭാഷാ വിഷയമായി എടുത്ത വിദ്യാർഥികളുടെ ഫലമാണ് തടഞ്ഞത്. രജിസ്ട്രേഷൻ സമയത്ത് വിഷയത്തിൻ്റെ കോഡ് രേഖപ്പെടുത്തിയതിൽ സ്‌കൂളിന് വന്ന പിഴവാണ് പ്രശ്‌നത്തിന് കാരണം.
കോടതി ഇടപെടലിൽ കോഡ് തിരുത്തിയാണ് കുട്ടികൾക്ക് പരീക്ഷ എഴുതാൻ അനുമതി ലഭിച്ചത്. എന്നാൽ ബോർഡ് ഫലം തടഞ്ഞു വെക്കുകയായിരുന്നു.



