ചിക്കൻ സ്റ്റാളിൽ മോഷണശ്രമം… പ്രതി അകത്തുകയറിയ ഉടൻ പുറത്തുനിന്ന് പൂട്ടി നാട്ടുകാർ.. കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ

താമരശ്ശേരി: പരപ്പൻപൊയിലിലെ ചിക്കൻ സ്റ്റാളിൽ മോഷണത്തിനെത്തിയ യുവാവിനെ നാട്ടുകാർ കടയ്ക്കുള്ളിലിട്ട് പൂട്ടി പോലീസിലേൽപ്പിച്ചു. കണ്ണൂർ സ്വദേശിയായ ടി.സി. മഹേഷ് (30) ആണ് പിടിയിലായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

ചിക്കൻ സ്റ്റാളിന്റെ വാതിലിന് പൂട്ടില്ലാതിരുന്നതിനാൽ മഹേഷ് അനായാസം അകത്തുകയറി. എന്നാൽ കടയ്ക്ക് സമീപം കാറിലിരുന്നവർ ഇയാളുടെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മോഷ്ടാവാണെന്ന് ഉറപ്പിച്ചതോടെ ഇവർ ഓടിയെത്തി കടയുടെ വാതിൽ പുറത്തുനിന്ന് പൂട്ടി താമരശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു

കഴിഞ്ഞ ദിവസം വട്ടക്കുണ്ടിലെ പച്ചക്കറി കടയിലും കാരാടിയിലെ കഫേയിലും മോഷണം നടത്തിയത് ഇയാൾ തന്നെയാണെന്ന് ഉടമകൾ തിരിച്ചറിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് മഹേഷെന്ന് പോലീസ് വ്യക്തമാക്കി.

Related Articles

Back to top button