ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ…

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയെ പ്രേരിപ്പിച്ച് ആൺസുഹൃത്ത്. വീട്ടുകാർ മയക്കത്തിലായതോടെ മോഷണവും കൂട്ടബലാത്സം​ഗവും. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്ത് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ജയ്പൂരിലെ ബിജ്നോറിലാണ് സംഭവം. ബിജ്നോർ സിറ്റി എസ്പി കൃഷ്ണ ഗോപാൽ സിങ്ങാണ് വിവരങ്ങൾ പുറത്തുവിട്ടത്.

മുഖ്യപ്രതിയായ 22കാരനായ ആൺ‌സുഹൃത്ത് പെൺകുട്ടിയെ സ്വാധീനിച്ച് വീട്ടുകാർ കുടിക്കുന്ന ചായയിൽ ലഹരി മരുന്ന് കലർത്താൻ പ്രേരിപ്പിച്ചു. കുടുംബാംഗങ്ങൾ അബോധാവസ്ഥയിലായതിനെത്തുടർന്ന് പ്രതികളും പ്രായപൂർത്തിയാകാത്ത ഒരാളും ചേർന്ന് വീട്ടിൽ നിന്ന് സ്വർണവും വെള്ളിയും പതിനായിരം രൂപയും കവർന്നു. ഇതിനുശേഷം പെൺകുട്ടിയെ വീട്ടിലേക്ക് ഹാളിലേക്ക് കൊണ്ടുപോയി ക്രൂരമായ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു.

പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും പോക്സോ നിയമപ്രകാരവും കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ പിടികൂടുകയും മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. പ്രതികളെ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ വിശദ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറയിച്ചു.

Related Articles

Back to top button