തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലി തർക്കം; കടയുടമയായ സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

സ്ത്രീയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വലിയതുറ സ്വദേശി ഷിജിഷ് സ്റ്റാൻലി (32) ആണ് അറസ്റ്റിലായത്. തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെയാണ് ഇയാൾ കടയുടമയായ സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തെ കടയുടമകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിനിടെയാണ് ഷിജിഷ് സമീപത്തെ കടയുടമയായ സ്ത്രീയെ അക്രമിച്ചത്. സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും അക്രമിക്കുകയും ചെയ്തെന്നാണ് പരാതി.



