എതിർദിശയിൽ വന്ന കാർ ഇടിച്ചു; സ്കൂട്ടർ രണ്ടായി പിളർന്നു, കൊടുവള്ളിയിൽ യുവതിക്ക്

കൊടുവള്ളിയിൽ ഉണ്ടായ റോഡപകടത്തിൽ യുവതി മരിച്ചു. മറിവീട്ടിൽ താഴം സ്വദേശിനി പറയരുകണ്ടി ഹഫ്സത്താണ് അപകടത്തിൽ മരിച്ചത്. എളേറ്റിൽ ഭാഗത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കൊടുവള്ളി കച്ചേരിമുക്കിൽ ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം.
എതിർദിശയിൽ തെറ്റായി വന്ന കാർ സ്കൂട്ടറിലേക്ക് ഇടിക്കുകയായിരുന്നു. പന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ രണ്ടായി മുറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഹഫ്സത്തിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




