ബിഹാറിൽ ചരിത്രം കുറിച്ച് ബിജെപി… ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു

ബിഹാറിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞതോടെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി അധികാരമേറ്റു. മുഖ്യമന്ത്രി പദം രാജിവെച്ച നിതീഷ് കുമാർ ബിജെപി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് പുതിയ ഭരണമാറ്റത്തിന് വഴിയൊരുങ്ങിയത്. പട്നയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ലെഫ്റ്റനന്റ് ജനറൽ സയ്യിദ് അതാ ഹസ്‌നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

ഇന്നലെ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് സാമ്രാട്ട് ചൗധരിയെ നേതാവായി ഏകകണ്ഠേന തെരഞ്ഞെടുത്തത്. രാജ്യസഭാംഗമായ നിതീഷ് കുമാറിന്റെ രാജിയെത്തുടർന്നാണ് ഈ നിർണായക നീക്കം. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന റെക്കോർഡിന് ഉടമയായ നിതീഷ് കുമാർ, പുതിയ സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവാണ് 57-കാരനായ സാമ്രാട്ട് ചൗധരി. ആറ് തവണ എംഎൽഎയായിരുന്ന ശകുനി ചൗധരിയുടെ മകനായ ഇദ്ദേഹം 2017-ലാണ് ബിജെപിയിൽ ചേർന്നത്. ആർജെഡി, ജെഡിയു എന്നീ പാർട്ടികളിൽ നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. ബിഹാറിലെ രാഷ്ട്രീയ ചരിത്രത്തിൽ ബിജെപിക്ക് സ്വന്തമായി മുഖ്യമന്ത്രി ലഭിക്കുന്നത് ഇതാദ്യമാണ്.

Related Articles

Back to top button