ഹോർമുസിന് പൂട്ടിട്ട് ട്രംപ്

ഇറാനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പലുകളുടെ സഞ്ചാരത്തിന് പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെനിന്നോ ഉള്ള കപ്പലുകൾക്കും, ഇറാനിയൻ ചരക്കുകൾ വഹിക്കുന്ന കപ്പലുകൾക്കും ഈ വിലക്ക് ബാധകമായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇറാനൊഴികെയുള്ള രാജ്യങ്ങൾക്കുള്ള കപ്പൽ ഗതാഗതത്തിനായി ഹോർമുസ് പാത തുറന്നുനൽകുമെന്നും യുഎസ് പ്രസിഡൻറ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി.



