ഐസിസിയുടെ മാർച്ച് മാസത്തെ താരം സഞ്ജു സാംസൺ… ലോകകപ്പിലെ മിന്നും പ്രകടനത്തിന് അംഗീകാരം

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകർന്ന് ഐസിസിയുടെ പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം സഞ്ജു സാംസണ്. ട്വന്റി20 ലോകകപ്പിലെ വിസ്മയിപ്പിക്കുന്ന ബാറ്റിംഗ് പ്രകടനമാണ് സഞ്ജുവിനെ ഈ നേട്ടത്തിന് അർഹനാക്കിയത്. ലോകോത്തര താരങ്ങളായ ജസ്പ്രീത് ബുംറയെയും ദക്ഷിണാഫ്രിക്കയുടെ കോണറെയും പിന്തള്ളിയാണ് സഞ്ജുവിന്റെ ഈ ചരിത്ര നേട്ടം.
വെസ്റ്റ് ഇൻഡീസിനെതിരെ വെറും 50 പന്തിൽ നിന്ന് പുറത്താകാതെ 97 റൺസ് നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. കരുത്തരായ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് അടിച്ചുകൂട്ടി ഇന്ത്യയുടെ ഫൈനൽ പ്രവേശം ഉറപ്പാക്കി. കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 46 പന്തിൽ 89 റൺസ് നേടി ഇന്ത്യയെ ലോകകിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. “ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടുന്നത് അവിശ്വസനീയമായ അനുഭവമാണ്. ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുചേരുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു,” പുരസ്കാര ലബ്ധിക്ക് ശേഷം സഞ്ജു പ്രതികരിച്ചു.



