തമിഴ്നാട്ടിൽ നേരിയ ഭൂചലനം… കർണാടകയുടെ വിവിധഭാഗങ്ങളിലും പ്രകമ്പനം

തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ് റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൃഷ്ണഗിരി ജില്ലയോട് ചേർന്ന കർണാടകയിലെ വിവിധഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

തമിഴ്നാട്-കർണാടക അതിർത്തിയിലെ ദെങ്കണിക്കോട്ട-ഹൊസൂർ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് പ്രകമ്പനമുണ്ടായത്. ഭൂചലനത്തിൽ ആർക്കെങ്കിലും പരിക്കോ ഏതെങ്കിലുംരീതിയിലുള്ള നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികവിവരം.

റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങൾ താരതമ്യേന ചെറിയ ഭൂചലനമാണ്. വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകില്ലെങ്കിലും പ്രഭവകേന്ദ്രത്തിന് സമീപമുള്ളവർക്ക് പ്രകമ്പനവും മറ്റും അനുഭവപ്പെടാം.

Related Articles

Back to top button