ഇലക്ട്രീഷ്യൻ,ഡ്രാഫ്റ്റ്സ്മാൻ,സ്റ്റോർ കീപ്പറടക്കം 899 ഒഴിവുകൾ; കേന്ദ്ര സർക്കാരിൽ ജോലി നേടാം

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (BRO) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 899 ഒഴിവുകളാണ് ഉള്ളത്. അഡ്വർട്ടൈസ്‌മെന്റ് നമ്പർ 01/2026 പ്രകാരമാണ് നിയമനം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ഷോർട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.
തസ്തികയും ഒഴിവുകളുടെ എണ്ണവും
- ഡ്രാഫ്റ്റ്സ്മാൻ – 42 ഒഴിവുകൾ
- ഹിന്ദി ടൈപ്പിസ്റ്റ് – 10 ഒഴിവുകൾ
- സ്റ്റോർ കീപ്പർ ടെക്നിക്കൽ (SKT) – 300 ഒഴിവുകൾ
- ഓപ്പറേറ്റർ കമ്മ്യൂണിക്കേഷൻ – 261 ഒഴിവുകൾ
- ഓപ്പറേറ്റർ എക്സ്കവേറ്റിങ് മെഷിനറി (OEM) – 207 ഒഴിവുകൾ
- ഇലക്ട്രീഷ്യൻ – 79 ഒഴിവുകൾ
പത്താം ക്ലാസ്, ഐടിഐ, ബിരുദം, ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. 18 മുതൽ 27 വയസ് വരെയുള്ളവർക്ക് ആണ് അവസരമെന്നാണ് സൂചന. സർക്കാർ നിയമങ്ങൾ അനുസരിച്ചു ഇളവുകൾ ലഭിക്കും.




