വയോധികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി…

കോഴിക്കോട് ഈങ്ങാപ്പുഴയിൽ വയോധികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുമ്പ് ഇയാൾക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു, ഇതിൽ മനംനൊന്താണ് മരണമെന്ന് ബന്ധുക്കൾ .
ഇന്നലെ രാത്രിയാണ് സംഭവുമണ്ടായത് . ഭാസ്കരനെ പരപ്പൻകോവിലിൽ തറവാട്ട് വീട്ടിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .കയ്യിലെ ഞരമ്പ് മുറിച്ചും ജനലിൽ തൂങ്ങിയ നിലയിലുമായിരുന്നു മൃത്ദേഹം കണ്ടെത്തിയത് . ഭാസ്കരനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .



