പൊതുസമൂഹം വി ഡി സതീശനെ രാഷ്ട്രീയ വനവാസത്തിന് അയക്കില്ല…വി കെ ശ്രീകണ്ഠൻ…

പാലക്കാട് ഇടത് കോട്ടകൾ തകർത്ത് യുഡിഎഫ് ഏഴ് സീറ്റുകൾ പിടിക്കുമെന്ന് വി കെ ശ്രീകണ്ഠൻ എംപി. പാലക്കാട് മണ്ഡലത്തിൽ വിജയ സാധ്യതയില്ല എന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. വോട്ടെണ്ണും മുമ്പേ കോൺഗ്രസ് വിജയിച്ചു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിപിഎം. സിപിഎമ്മിന് എന്തൊരു ഗതികേടാണെന്നും ബിജെപിയുടെ റിക്രൂട്ടിംഗ് ഏജൻസിയായി പാലക്കാട്ടെ സിപിഎം മാറിയെന്നും വി കെ ശ്രീകണ്ഠൻ വിമർശിച്ചു. ആര് മുഖ്യമന്ത്രിയാകണമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും യോഗ്യരാണെന്നും ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും വി കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.ഇന്ത്യയിൽ അറിയപ്പെടുന്ന ശക്തനായ, ഊർജ്ജസ്വലനായ നല്ല നേതാവാണ് കെ സി വേണുഗോപാൽ. രമേശ് ചെന്നിത്തല കേരള സമൂഹത്തിന് ഇഷ്ടപ്പെട്ട നേതാവാണ്. അതുപോലെയാണ് വി ഡി സതീശനും. കോണ്‍ഗ്രസിന് ഒരുപാട് നേതാക്കന്മാരുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ട സമയത്ത് നേതൃത്വം തീരുമാനിക്കും. മുഖ്യമന്ത്രി ചർച്ച കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. എറണാകുളത്ത് നിന്ന് മുഖ്യമന്ത്രി വേണമെന്ന മുഹമ്മദ് ഷിയാസിന്റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹമാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. പൊതുസമൂഹം വി ഡി സതീശനെ രാഷ്ട്രീയ വനവാസത്തിന് അയക്കില്ല. സിപിഎമ്മിന്റെയും ബിജെപിയുടെയും അജണ്ട നടപ്പാവില്ലെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു.



