ബിഹാർ ഇനിയാര് ഭരിക്കും? നിതീഷ് കുമാറിന്റെ രാജ്യസഭാംഗത്വ സത്യപ്രതിജ്ഞ ഇന്ന്

ബിഹാർ രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഭരണമാറ്റത്തിന് വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞുകൊണ്ട് നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കായി നിതീഷ് കുമാറും ജെഡിയുവിൻ്റെ ഉന്നത നേതാക്കളും ഇപ്പോൾ ഡൽഹിയിലാണ്. ബിഹാറിൻ്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഈ മാസം 13-ന് പാറ്റ്നയിൽ ചേരുന്ന എൻഡിഎ യോഗം അന്തിമ തീരുമാനമെടുക്കും. 16നായിരിക്കും സത്യപ്രതിജ്ഞ.

ബിഹാറിലേക്ക് മടങ്ങും മുൻപ് പ്രധാനപ്പെട്ട ബിജെപി നേതാക്കളുമായും ഡൽഹിയിൽ നിതീഷ് ചർച്ചകൾ പൂർത്തിയാക്കും. ബിഹാറിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ബിജെപി കോർ കമ്മറ്റി യോ​ഗം ഇന്ന് ഡൽഹിയിൽ ചേരുന്നുണ്ട്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട് ചൗധരിയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നത്. നിതീഷ് കുമാറിന്‍റെ മകൻ നിശാന്ത് ഉപമുഖ്യമന്ത്രി ആകുമെന്നുമാണ് റിപ്പോർട്ട്. അതേസമയം ബിജെപിയും ജെഡിയുവും തമ്മിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തർക്കമുണ്ടെന്ന് പ്രതിപക്ഷം വിമർശിച്ചു. കസേര കളിയാണ് ബിഹാറിൽ നടക്കുന്നതെന്ന് തേജസ്വി യാദവ് കുറ്റപ്പെടുത്തി.

Related Articles

Back to top button