കോൺഗ്രസിന് അധികാരം കിട്ടിയാൽ മണിക്കൂറുകൾക്കകം മുഖ്യമന്ത്രി

കോൺഗ്രസിന് അധികാരം കിട്ടിയാൽ മണിക്കൂറുകൾക്കം കേരളത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കെ സി വേണുഗോപാൽ. മുഖ്യമന്ത്രി പദവി സംബന്ധിച്ച് പാർട്ടിയ്ക്കുള്ളിൽ തർക്കമില്ലെന്ന സൂചിപ്പിച്ചാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് കെ സി വേണുഗോപാൽ ഇക്കാര്യം വ്യക്തമാക്കുന്നത്.

കേരളത്തിന് വനിതാ മുഖ്യമന്ത്രി വേണമെന്ന രാഹുൽ ഗാന്ധിയുടെ പ്രതികരണവും കെ സി വേണുഗോപാൽ സ്വാഗതം ചെയ്തു. വനിതാ മുഖ്യമന്ത്രി എന്നതിലേക്ക് കേരളത്തെ പാകപ്പെടുത്തുകയാണ് തങ്ങളെന്നും, അതാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Related Articles

Back to top button