സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍…

സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലായിടത്തും അതിശക്തമായ വികരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എട്ട് സീറ്റുവരെ വിജയിക്കും. കൊല്ലത്ത് ഏഴോ എട്ടോ ആകാം. ആലപ്പുഴ കണക്ക് കൂട്ടിക്കൊണ്ടിരിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ എണ്ണുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും – അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ യുഡിഎഫ് അനുകൂല ട്രെന്‍ഡെന്ന് കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. ഭരണവിരുദ്ധ വികാരം ശക്തമാണ്. എല്‍ഡിഎഫ് ഡീല്‍ ഉണ്ടാക്കിയത് കൊണ്ടാണ് അത് ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. ഡീല്‍ മണ്ഡലങ്ങളില്‍ പ്രകടമാണ്. സര്‍വേകള്‍ കണ്ടാല്‍ അറിയാം അടുത്ത ഭരണം യുഡിഎഫിയുഡിഎഫിനാണെന്ന്. വെല്‍ഫയര്‍ പാര്‍ട്ടി പിന്തുണ യുഡിഎഫിന് ഉണ്ടെന്ന് അവര്‍ പറഞ്ഞതാണ്. അത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ആണ്. എസ്ഡിപിഐ ഇടതുപക്ഷത്തോടൊപ്പം എന്ന് എസ്ഡിപിഐ പറഞ്ഞു കഴിഞ്ഞു – അദ്ദേഹം വ്യക്തമാക്കി.



