LDF സർക്കാരിന്റെ പ്രധാന നേട്ടം ‘അതിദാരിദ്യം ഇല്ലാതാക്കിത്…തോമസ് ഐസക്

അതിദാരിദ്യം ഇല്ലാതാക്കിത് LDF സർക്കാരിന്റെ പ്രധാന നേട്ടമെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. സുപ്രധാനമായ മറ്റൊരു നേട്ടം കൂടി ഉണ്ടായി. തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ പത്ത് വർഷം കൊണ്ട് കുറഞ്ഞു. കേന്ദ്രത്തിന്റെ കണക്കാണിത്. 2025-26 ലെ സർവേ റിപ്പോർട്ട് പ്രകാരം 4.3% മാത്രം. 11.4 ശതമാനത്തിൽ നിന്നാണ് പത്ത് വർഷം കൊണ്ട് ഈ കുറവ് ഉണ്ടായത്. 72 നിർദേശങ്ങൾ തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തി. UDF പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാകാത്തതെന്നും അദ്ദേഹം വിമർശിച്ചു.
LDF പ്രകടന പത്രിക പൂർണമായും നടപ്പാക്കും. UDF പ്രകടന പത്രികയിൽ കിഫ്ബിയേ കുറിച്ച് പരാമർശമേയില്ല. പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് UDF പറയണ്ടേ. കിഫ്ബിയെ തകർക്കാനാണ് ശ്രമം. ക്ഷേമ പ്രവർത്തനങ്ങൾ UDF എങ്ങനെ നടപ്പാക്കും? UDF എങ്ങനെ പണം കണ്ടെത്തും?. GST യേ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പോലും UDFനില്ല. UDFനും എൻഡിഎയ്ക്കും വിഭവസമാഹരണത്തിന് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



