‘LDFന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാൻ ഇടയില്ല, ഉണ്ടെങ്കിൽ തിരുത്തും’… ടി പി രാമകൃഷ്ണൻ

വിവാദ അനൗണ്‍സ്‌മെന്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് മറുപടി നല്‍കുമെന്ന് എല്‍ഡിഎഫ് കണ്‍വീനറും പേരാമ്പ്ര സ്ഥാനാര്‍ത്ഥിയുമായ ടി പി രാമകൃഷ്ണന്‍. ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നും തെറ്റ് സംഭവിക്കാന്‍ ഇടയില്ലെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ തിരുത്താനുള്ള നടപടി സ്വീകരിക്കുമെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘എതിര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി കൊടുത്തതായി അറിയില്ല. എല്‍ഡിഎഫോ സിപിഐഎം സ്ഥാനാര്‍ത്ഥിയോ പരാതി നല്‍കിയിട്ടില്ല. പരാതി നല്‍കിയവര്‍ക്ക് പാര്‍ട്ടി ബന്ധമുണ്ടോ എന്ന കാര്യം അറിയില്ല’, ടി പി രാമകൃഷ്ണന്‍ പറഞ്ഞു

Related Articles

Check Also
Close
Back to top button