പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വീണ്ടും കേരളത്തില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. 3 ജില്ലകളിലായി 4 പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് കൊച്ചിയിലെത്തുന്ന രാഹുല്‍ ആലപ്പുഴയിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക.
തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണ അവസാനിക്കാന്‍ 4 ദിവസം മാത്രം ശേഷിക്കെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ രാഹുല്‍ വീണ്ടും പ്രചാരണത്തിനായി എത്തുന്നത്.



