കഴക്കൂട്ടത്ത് പോര് ശക്തം; കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് വി മുരളീധരൻ

കേരളത്തിൽ ബിജെപി നിർണായക ശക്തിയാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരൻ. അടുത്തത് ബിജെപിയുടെ സ്വാധീനം പ്രകടമാകുന്ന സഭയായിരിക്കുമെന്നും എല്ലാ ഭാ​ഗത്തുനിന്നും അടിയൊഴുക്കുകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥിയാണ് വി മുരളീധരൻ.

കഴക്കൂട്ടവുമായി ആഴത്തിലുള്ള ബന്ധമാണുള്ളത്. ഇവിടെ വിജയം സുനിശ്ചിതമാണ്. മണ്ഡലത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കൂടാതെ ഇടറോഡുകളുടെ അവസ്ഥ ശോചനീയവുമാണ്. നേമവും കഴക്കൂട്ടവും ബിജെപി പിടിക്കും. കഴക്കൂട്ടത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപി കേരളത്തിൽ നിർണായക ശക്തിയായി മാറുകയും ചെയ്യും. അടുത്തത് ബിജെപിയുടെ സ്വാധീനം പ്രകടമാകുന്ന സഭയായിരിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. സിപിഎമ്മിനുള്ളിൽ പ്രശ്നങ്ങൾ വളരെ രൂക്ഷമാണ്. ഭരണത്തിൽ എൽഡിഎഫ് വരരുതെന്ന് ഒരു വിഭാ​ഗം സിപിഎം പ്രവർത്തകർ ആ​ഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം

Related Articles

Back to top button