സ്‌പെഷ്യൽ സ്‌കൂൾ അന്തേവാസിയുടെ മരണം കൊലപാതകം; അറസ്റ്റിലായത്…

തൃശൂർ കൊടുങ്ങല്ലൂരിൽ സ്‌പെഷ്യൽ സ്‌കൂളിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. സ്ഥാപനത്തിലെ കെയർ ടേക്കറായ പ്രതി മഹേഷിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. കൊടുങ്ങല്ലൂരിലെ അനുഗ്രഹ സ്‌പെഷ്യൽ സ്‌കൂളിലെ അന്തേവാസി 35 വയസുള്ള ശ്രീനാഥിനെ ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

തിരുവനന്തപുരം സ്വദേശിയായ കെയർ ടേക്കറെ പൊലീസ് പ്രാഥമിക അന്വേഷണത്തിൻറെ ഭാഗമായി രാവിലെതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ചോദ്യംചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിനെ വടി കൊണ്ടും കൈ കൊണ്ടും ക്രൂരമായി മർദ്ദിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു

Related Articles

Back to top button