ബിഗ് ബോസ് പ്രേമികൾക്ക് വൻ നിരാശ ! മോഹൻലാൽ അല്ല പകരം ഭാവന, ഒപ്പം അവരും

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിലുള്ള ഷോയുടെ ഏഴാം സീസൺ ആയിരുന്നു മലയാളത്തിൽ കഴിഞ്ഞു പോയത്. പിന്നാലെ എട്ടാം സീസൺ എന്ന് തുടങ്ങുമെന്ന കാത്തിരിപ്പിലായിരുന്നു ബിഗ് ബോസ് പ്രേമികൾ. ഏപ്രിലിൽ തുടങ്ങുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നുവെങ്കിലും ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. എന്നാൽ ബിഗ് ബോസിനായി കാത്തിരുന്നവർക്ക് മുന്നിലേക്ക് പുതിയൊരു ഷോയുമായി എത്തിയിരിക്കുകയാണ് ജിയോ ഹോട്സ്റ്റാറും ഏഷ്യാനെറ്റും.
കോമഡി കുക്ക് എന്നാണ് ഷോയുടെ പേര്. ഏപ്രിൽ 18 മുതൽ ഷോയുടെ സ്ട്രീമിംഗ് ആരംഭിക്കും. ഭാവനയാണ് അവതാരകയായി എത്തുന്നത്. ഒപ്പം ഷെഫ് നളനും ഉണ്ടാകും. കുക്കിങ്ങും കോമഡിയും കൂടി കലർന്ന ഷോയിൽ ഷോപ്പ് കീപ്പറായി മുൻ ബിഗ് താരം ജിസൈലും എത്തുന്നുണ്ട്. അനുമോൾ, സാബു അണ്ണൻ ,നെവിൻ, ജിസൈൽ , ജിയോ മാച്ചാൻ, സുചിത്ര, ശ്രീവിദ്യ മുല്ലശ്ശേരി, അശ്വിൻ, ശബരീഷ് വർമ തുടങ്ങി നിരവധി പേർ ഷോയുടെ ഭാഗമായി എത്തുന്നുണ്ട്.
തമിഴിൽ ഏറെ പ്രചുര പ്രചാരം നേടിയ കുക്ക് വിത്ത് കോമളി എന്ന ഷോയുടെ മലയാളം വെർഷനാണ് കോമഡി കുക്ക് എന്നാണ് വിവരം. അങ്ങനെ എങ്കിൽ കുക്ക് വിത്ത് കോമഡി എന്ന പേരിൽ നേരത്തെ മലയാളത്തിൽ ഒരു ഷോ ഉണ്ടായിരുന്നു. അതിന്റെ രണ്ടാം സീസൺ ആയിരിക്കാം കോമഡി കുക്ക്.



