20,000 തന്നാൽ കോടതിയിൽ അനുകൂല റിപ്പോർട്ട്, പ്രതിയിൽ നിന്നും കൈക്കൂലി വാങ്ങവേ പിടിയിലായി; പൊലീസ് ഉദ്യോഗസ്ഥന് 7 വർഷം തടവ്

കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറും, നിലവിൽ തൃശ്ശൂർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പത്തനംതിട്ട കോന്നി സ്വദേശിയുമായ എ താജുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരന്റെ പേരിൽ ഉണ്ടായിരുന്ന കേസിൽ പരാതിക്കാരന് അനുകൂലമായ രീതിയിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് താജുദ്ദീൻ കുടുങ്ങിയത്

Back to top button