വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം… കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല…

ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഇന്ന് ഒരു മാസം പിന്നിടുന്നു.ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകൾ പോലും താമസ യോഗ്യമായില്ല.എന്ന് താമസം ആരംഭിക്കാൻ കഴിയും എന്ന് ആശങ്കയിലാണ് ദുരന്തബാധിതർ.കുടിവെള്ളം, ഡ്രെയിനേജ് , സെപ്റ്റിക് മാലിന്യനിർമാർജനത്തിനുള്ള പണിപൂർത്തിയായില്ല.ടൗൺഷിപ്പിൽ തൊഴിലാളികളെ കുറച്ചതും നിർമ്മാണവേഗം കുറയാൻ കാരണമായി.2, 3, 4 സോണുകളിലും നിർമ്മാണം വലിയതോതിൽ ഇഴയുകയാണ്



