വിവാദ നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്

ഇസ്രയേൽ പൗരന്മാരെ കൊലപ്പെടുത്തുന്ന പലസ്തീനികളെ തൂക്കിലേറ്റുന്നതിനുള്ള നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. ഈ നിയമം വിവാദമായി മാറിയിരിക്കുകയാണ്. തീവ്രവലതു പാർട്ടികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന ഈ നിയമം പാസാക്കിയതോടെ ഇസ്രയേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ പലസ്തീൻകാരെ വിചാരണ ചെയ്യുന്ന സൈനിക കോടതികളിൽ ഇനി മുതൽ സ്ഥിരമായി വിധിക്കുക വധശിക്ഷയായിരിക്കും. ‘ഇസ്രയേലിന്റെ നിലനിൽപിനെ ചോദ്യം ചെയ്യുന്ന’ കുറ്റകൃത്യങ്ങൾക്കു മാത്രമേ ഇതു ബാധകമാകൂ. ഈ പ്രത്യേക നിർവചനം മൂലം ഇസ്രയേലിലെ ജൂത പൗരന്മാർക്ക് ഈ ശിക്ഷ ലഭിക്കില്ലെന്നും ഇതു വംശീയ വിവേചനമാണെന്നും മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു.



