റിപ്പോർട്ടർ ചാനലിന് കാരണം കാണിക്കൽ നോട്ടീസ്; തുടർ നടപടികൾ ഏപ്രിൽ 6 വരെ വിലക്കി ഹൈക്കോടതി

സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതിനു പിന്നാലെ റിപ്പോർട്ടർ ചാനലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച കേന്ദ്ര നടപടിയിൽ ഇടപെട്ട് ഹൈക്കോടതി. നോട്ടീസിന്മേലുള്ള തുടർ നടപടികൾ ഏപ്രിൽ 6 വരെ ഹൈക്കോടതി വിലക്കി. കാരണം കാണിക്കൽ നോട്ടീസിനെതിരെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ നൽകിയ ഹർജി പരിഗണിച്ചാണ് സ്റ്റേ. ആറാം തിയതി ഹർജി വീണ്ടും പരിഗണിക്കും.