നടന്‍ പ്രകാശ് രാജിന്റെ അമ്മ സുവര്‍ണ്ണലത അന്തരിച്ചു

നടന്‍ പ്രകാശ് രാജിന്റെ അമ്മ സുവര്‍ണ്ണലത അന്തരിച്ചു. ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. വൈകിട്ടായിരുന്നു സംസ്‌കാരചടങ്ങുകള്‍.
വാർധക്യ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഏറെ നാളായി ചികിത്സയിൽ ആയിരുന്നു. ഇതിനുമുമ്പ് നടത്തിയ മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടർന്ന് ഗുരുതരമായ ഓർമ്മ നഷ്ടവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അമ്മ തന്റെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട് . അമ്മയുടെ ജീവിതം കലാകാരനെന്ന നിലയിലും വ്യക്തി എന്ന നിലയിലും തന്നെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നടന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ഒട്ടേറെ പ്രമുഖര്‍ അനുശോചനം അറിയിച്ചു.



