എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ? നിലപാട് വ്യക്തമാക്കി പിവി അൻവർ

ആരുടെ വോട്ടും സ്വീകരിക്കുമെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പിവി അൻവർ. പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കുമെന്ന് പിവി അൻവർ പറഞ്ഞു. എസ്ഡിപിഐയുടെ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അൻവറിൻ്റെ മറുപടി.

കള്ളപ്പണ ഇടപാട് കേസിലെ ഇഡിയുടെ റിപ്പോർട്ട് ആശ്വാസം നൽകുന്നതാണ്. കേസുകൾ ഉയർത്തി തന്നെ വ്യക്തിഹത്യ നടത്തി. വികസനം ഉയർത്തിയപ്പോൾ വ്യക്തിഹത്യയാണ് നടത്തിയത്. രാഷ്ട്രീയപോരാട്ടത്തിന് എത്തിയ താൻ വൈകാരികമായി പ്രതികരിക്കേണ്ടി വന്നു. ബേപ്പൂരിലേക്ക് കെഎസ്ആർടിസി ബസ് പോലുമില്ല. എങ്ങും വികസന മുരടിപ്പാണെന്നും പിവി അൻവർ പറഞ്ഞു.

Related Articles

Back to top button