കാർ നിയന്ത്രണം വിട്ട് മറിഞ്ഞത് തോട്ടിലേക്ക്; പുതുപ്പള്ളിയിൽ 27 കാരന് ദാരുണാന്ത്യം

പുതുപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് അപകടം. കാർ ഓടിച്ചിരുന്ന വാകത്താനം പരിയാരം കാവുങ്കൽ വീട്ടിൽ കുഞ്ഞുമോന്റെ മകൻ 27 കാരനായ അനൂപ് മരിച്ചു. വൈകിട്ട് 4.20 ഓടെ പാറയ്ക്കൽ കടവ് പാലത്തിനു സമീപത്താണ് കാർ അപകടത്തിൽപ്പെട്ടത്. ക്യാറ്ററിങ് പന്തൽ തൊഴിലാളിയാണ് അനൂപ്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ സമീപവാസികൾ രക്ഷപ്പെടുത്തി. അനൂപിന്റെ ഭാര്യ അശ്വിന. രണ്ട് വയസ്സായ മകളുണ്ട്.



