സമ്മര്‍ ബമ്പര്‍ ഭാഗ്യശാലിയെ ഇന്നറിയാം; ടിക്കറ്റ് വിൽപ്പനയിൽ റെക്കോഡ്

പത്തു കോടി ഒന്നാം സമ്മാനത്തുകയുള്ള കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് നറുക്കെടുപ്പ്. 41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. സമ്മര്‍ ബമ്പറിന്‍റെ ടിക്കറ്റ് വിൽപ്പനയിൽ റെക്കോഡാണിത്. കഴിഞ്ഞ വര്‍ഷം 36 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. എന്നാൽ, ഇത്തവണ കൂടുതൽ ടിക്കറ്റുകള്‍ അച്ചടിക്കുകയായിരുന്നു. ഒരു കോടിയാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും

Related Articles

Back to top button