കൊവിഡ് കാലത്തിന് ശേഷം മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മോദി… വെല്ലുവിളി നേരിടാൻ സർവ സജ്ജമാകണം

സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുകയും ഇറാൻ ഹോർമുസ് കടലിടുക്ക് തടഞ്ഞതിനെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഇന്ത്യയുടെ ഇന്ധന, ചരക്ക് വിതരണം സംബന്ധിച്ച് നടപടികൾ അവലോകനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഒരു വെർച്വൽ മീറ്റിംഗ് നടത്തുന്നത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന പ്രതിസന്ധി ഇന്ത്യയ്ക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്ന് പ്രധാനമന്ത്രി മോദി മുന്നറിയിപ്പ് നൽകിയതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.


