എ.കെ ശശീന്ദ്രന്‍റെ ‘സമയം’ പോയി…ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കാനുള്ള നീക്കത്തിന് തിരിച്ചടി…

കോഴിക്കോട് എലത്തൂര്‍ മണ്ഡലത്തില്‍ ക്ലോക്ക് ചിഹ്നത്തില്‍ എന്‍സിപി അജിത് പവാര്‍ പക്ഷത്തിലെ സ്ഥാനാര്‍ത്ഥി മത്സരിക്കാതിരിക്കാനുള്ള എകെ ശശീന്ദ്രന്‍ വിഭാഗത്തിലെ ശ്രമത്തിന് തിരിച്ചടി. എന്‍സിപി അജിത് പവാര്‍ പക്ഷത്തിലെ ജില്ലാ നേതാവ് പി.കെ ശശീന്ദ്രന്‍ എന്നയാള്‍ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കും. എലത്തൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നു തവണയും ക്ലോക്ക് ചിഹ്നത്തിലായിരുന്നു എകെ ശശീന്ദ്രന്‍ മത്സരിച്ചത്. എന്നാല്‍, പിന്നീട് എന്‍സിപി ദേശീയതലത്തില്‍ പിളര്‍ന്നു. നിയമപോരാട്ടത്തിനൊടുവില്‍ ക്ലോക്ക് ചിഹ്നം അജിത് പവാര്‍ വിഭാഗത്തിനാണ്.

ശരത് പവാര്‍ വിഭാഗത്തിന്‍റെ ചിഹ്നമായ കാഹളം മുഴക്കുന്ന മനുഷ്യനാണ് ശശീന്ദ്രന്റെയും ചിഹ്നം. അജിത് പവാര്‍ വിഭാഗത്തിന്‍റെ ദേശീയ പ്രസിഡന്‍റിന്‍റെ ഒപ്പില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പി.കെ ശശീന്ദ്രന് ക്ലോക്ക് ചിഹ്നം നല്‍കാനാകില്ലെന്ന സാങ്കേതിക തടസവാദമാണ് എകെ ശശീന്ദ്രന്‍ വിഭാഗം ഇന്ന് ഉന്നയിച്ചത്. എന്നാല്‍, വരണാധികാരി ഇത് തളളുകയായിരുന്നു. സൂക്ഷ്മ പരിശോധന നടക്കുന്ന ദിവസം പത്രികയുടെ റസീറ്റുമായി ഒരാള്‍ ഓടിപ്പോയ സംഭവം നേരത്തെ ഉണ്ടായിരുന്നു.

Related Articles

Back to top button