കാവിലെ ഉത്സവത്തിൽ പങ്കെടുത്ത് പുലർച്ചെ സ്കൂട്ടറിൽ മടങ്ങുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

മുവാറ്റുപുഴ വാഴക്കുളത്ത് യുവാവ് സഞ്ചരിച്ച സ്കൂട്ടർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ പാലക്കുഴ അമ്പലംകുന്ന് സ്വദേശി അഖിലി (28) ന് ജീവൻ നഷ്ടമായി. മൂവാറ്റുപുഴ – പുനലൂർ സംസ്ഥാന പാതയിൽ വാഴക്കുളം പരീക്കപ്പീടികയ്ക്ക് സമീപം ഇന്നലെ പുലർച്ചെ ഒന്നോടെയാണ് അപകടം ഉണ്ടായത്. ബൈക്കിൽ അഖിലിനൊപ്പം സഞ്ചരിച്ചിരുന്ന ബന്ധുവായ രാജമ്മയ്ക്കും അപകടത്തിൽ പരിക്കേറ്റു. നാട്ടുകാർ ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അഖിലിന്‍റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

Related Articles

Back to top button