അടൂർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി; സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്, വിഷയത്തിൽ മൗനം തുറന്ന് സിപിഎം

അടൂർ സർവീസ് സഹകരണ ബാങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്ന മുൻ പ്രസിഡൻറ് പൊൻതാമരപിള്ളയുടെ ആരോപണത്തിന് പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്. തുടർച്ചയായ രണ്ടാം ദിവസമാണ് സംഭവത്തിൽ കോൺഗ്രസിന്റെ പ്രതിഷേധം. സിപിഎം ഭരിക്കുന്ന അടൂർ സഹകരണ ബാങ്കിലെ ക്രമേക്കേടിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്നും മാർച്ച് സംഘടിപ്പിച്ചു. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലേക്കായിരുന്നു കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. അതേസമയം, സിപിഎം ഭരിക്കുന്ന ബാൻകി നേരെയുണ്ടായ ആരോപണത്തിൽ ഇതുവരെ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അടൂർ സർവീസ് സഹകരണ ബാങ്കിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്ന് വെളിപ്പെടുത്തി മുൻ പ്രസിഡൻറ് പൊൻതാമരപിള്ള കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിപിഎം ഭരിക്കുന്ന ബാങ്കിൽ 75 ലക്ഷത്തിൻറെ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു പൊൻതാമരപിള്ളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട ഇന്നും കൂടുതൽ കാര്യങ്ങൾ പൊന്താമരപ്പിള്ള വെളിപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് വിവരം. സിപിഎം നേതാവും മുൻ എംഎൽഎയുമായ ആർ. ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയാണ് പൊന്തമാരപിള്ള. ക്രമക്കേട് നടന്നുവെന്ന് ആരോപിക്കുന്ന അടൂർ സർവീസ് സഹകരണ ബാങ്കിൽലെ പ്രസിഡന്റായിരുന്നു ഇവർ. പൊൻതാമരപിള്ളയെ അനുനയിപ്പിക്കാൻ പാർട്ടി ശ്രമം നടത്തിയെങ്കിലും ആ ശ്രമം പരാജയപ്പെട്ടു. ബാങ്കിൽ നടന്ന ക്രമക്കേടുകൾ തന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പൊൻതാമരപിള്ള പറഞ്ഞു.



