ഇടതാണ് ആലപ്പുഴ, കോട്ടയിളക്കാൻ യുഡിഎഫ്

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ മനസാണ് ആലപ്പുഴ ജില്ലയ്ക്ക്. 2021 ൽ ആകെയുള്ള 9 മണ്ഡലങ്ങളിൽ എട്ടും എൽഡിഎഫ് നേടിയ ജില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും സീറ്റ് നില സമാനമാണ്. 2011 ൽ രണ്ട് സീറ്റുകൾ യുഡിഎഫിന് ഒപ്പം നിന്നത് ഒഴിച്ചാൽ 2016, 21 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനൊപ്പം ഉറച്ചു നിന്നു ആലപ്പുഴ.
അരൂർ-
ഒരു ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ നിയമസഭ പോരാട്ടളാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ അരൂരിൽ നടന്നത്. മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ ആർ ഗൗരിയമ്മ വിജയിച്ച് വന്ന സീറ്റിൽ 2006 ൽ സിപിഎം നേതാവ് എ എം ആരിഫ് വിജയം നേടി സിപിഎമ്മിന് ഒപ്പം നിർത്തി. 2011, 16 വർഷങ്ങളിൽ ആരിഫ് വിജയം ആവർത്തിച്ചു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ എം ആരിഫ് ആലപ്പുഴയിൽ നിന്ന് വിജയിച്ചതോടെ മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക്. സിപിഎം സ്ഥാനാർഥിയായി മത്സരിച്ച മനു സി പുളിക്കലിനെ 2079 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം ഷാനിമോൾ ഉസ്മാൻ യുഡിഎഫിന് ഒപ്പം നിർത്തി.
2021 ൽ ആരൂർ വീണ്ടും ഇടതുപക്ഷത്തേക്ക് ചാഞ്ഞു. സിപിഎം സ്ഥാനാർഥിയായ ദലീമ ഷാനിമോൾ ഉസ്മാനെ 7013 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ചേർത്തല-
സിപിഐയെയും കോൺഗ്രസിനെയും വിജയിപ്പിച്ചുട്ടുള്ള മണ്ഡലമാണ് ചേർത്തല. എകെ ആന്റണിയ്ക്ക് ശേഷം 2006, 2011, 16 തെരഞ്ഞെടുപ്പുകളിൽ സിപിഐ നേതാവ് പി തിലോത്തമൻ ചേർത്തലയുടെ ജനപ്രതിനിധിയായി. 2021 ൽ പി പ്രാസാദും സിപിഐയുടെ വിജയം ആവർത്തിച്ചു. കോൺഗ്രസിന്റെ എസ് ശരത്തിനെ 6148വോട്ടുകൾക്കാണ് പി പ്രസാദ് മറികടന്നത്.

ഹരിപ്പാട്
ആലപ്പുഴയിലെ കോൺഗ്രസിന്റെ തുരുത്ത്. 2011 മുതൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മത്സരിച്ച് വിജയിച്ച് വരുന്ന മണ്ഡലം. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന മണ്ഡലത്തിൽ അഡ്വ. ആർ സജിലാലിനെ 13666 വോട്ടുകൾക്കാണ് ചെന്നിത്തല 2021 ൽ പരാജയപ്പെടുത്തിയത്.
കായംകുളം-
ഇടത് മനസാണ് കായംകുളത്തിന്. 2006 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് ഒപ്പം. 2006, 2011 തെരഞ്ഞെടുപ്പുകളിൽ സി കെ സദാശിവൻ വിജയം നേടി. 2016, 21 തെരഞ്ഞെടുപ്പുകളിൽ യു പ്രതിഭ വിജയം ആവർത്തിച്ചു. കോൺഗ്രസ് സ്ഥാനാർഥി അരിത ബാബുവിനെ 6298 വോട്ടുകൾക്കാണ് യു പ്രതിഭ പരാജയപ്പെടുത്തിയത്.
മാവേലിക്കര-
ആലപ്പുഴയിലെ പട്ടികജാതി സംവരണ മണ്ഡലം. 2011 തെരഞ്ഞെടുപ്പ് മുതൽ ഇടത് പക്ഷത്തിന് ഒപ്പം. 2011, 16 തെരഞ്ഞെടുപ്പുകളിൽ ആർ രാജേഷ് വിജയിച്ചു. 2021 ൽ എം എസ് അരുൺ കുമാറും വിജയം നേടി. കോൺഗ്രസിലെ കെ കെ ഷാജുവിനെ 24717 വോട്ടുകൾക്കാണ് എം എസ് അരുൺ കുമാർ പരാജയപ്പെടുത്തിയത്.
ചെങ്ങന്നൂർ-
2011 ൽ യുഡിഎഫ്, 2016, 21 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ്. 2011 ൽ പിസി വിഷ്ണുനാഥ് മണ്ഡലം യുഡിഎഫിന് ഒപ്പം നിർത്തി. 2016ൽ കെ കെ രാചന്ദ്രൻ നായർ മണ്ഡലം തിരിച്ചുപിടിച്ചു. കെ കെ രാചന്ദ്രൻ നായരുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ വിജയം നേടി. 2021 ൽ സജി ചെറിയാൻ വിജയം ആവർത്തിച്ചു. കോൺഗ്രസിന്റെ എം മുരളിയെ 32093 വോട്ടുകൾക്ക് മറികടന്നായിരുന്നു സജി ചെറിയാൻ ചെങ്ങന്നൂരിൽ രണ്ടാമൂഴം നേടിയത്.
തദ്ദേശത്തിലെ ആലപ്പുഴ-
അടുത്തിടെ നടന്ന ലോക്‌സഭാ , തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഫലം ആലപ്പുഴയെന്ന ഉരുക്കു കോട്ടയിൽ നിന്ന് എൽഡിഎഫിന് നൽകുന്നത് അത്ര നല്ല വാർത്തകളല്ല. ജില്ലാ പഞ്ചായത്തിൽ ഭരണം നിലനിർത്താൻ എൽഡിഎഫിന് സാധിച്ചു. പക്ഷേ യുഡിഎഫിന്റെ സീറ്റ് നില രണ്ടിൽ നിന്ന് എട്ടായി ഉയർന്നു. ജില്ലയിലെ 6 നഗരസഭകളിൽ അഞ്ചിലും യുഡിഎഫ് മുന്നേറ്റം നടത്തി. ആലപ്പുഴയും 10 വർഷം ഇടതുപക്ഷം ഭരിച്ച കായംകുളവും യുഡിഎഫ് പിടിച്ചെടുത്തു.
38 പഞ്ചായത്തിൽ എൽഡിഎഫ് മേൽക്കൈ നേടിയപ്പോൾ 22 ഇടത്ത് യുഡിഎഫ് വിജയം ഉറപ്പിച്ചു.
എട്ട് പഞ്ചായത്തുകൾ ബിജെപി നേടി. ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ എന്നീ പഞ്ചായത്തുകളിലാണ് ബിജെപി ഭരണം പിടിച്ചെടുത്തത്. ആലായിലും ബുധനൂരിലും കാർത്തികപ്പള്ളിയിലും ചരിത്രത്തിലാദ്യമായാണ് ബിജെപി വിജയിക്കുന്നത്.