ചാലക്കുടിയിൽ എൽഡിഎഫിന് പേയ്മെന്‍റ് സീറ്റെന്ന് ഡെന്നീസ് കെ ആന്റണി…

ചാലക്കുടിയിൽ എൽഡിഎഫിന് പെയ്മെന്റ് സീറ്റെന്ന ആരോപണവുമായി മുൻ സ്ഥാനാർഥിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ ഡെന്നീസ് കെ ആന്റണി. കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി അംഗമായ ഡെന്നീസ് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാ രണത്തിന് മുന്നിൽ നിന്നിട്ടും അദ്ദേഹത്തിന് സീറ്റ് നിഷേധിക്കുകയായിരുന്നു. കഴിഞ്ഞതവണ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി ചാലക്കുടിയിൽ മത്സരിച്ച ആളാണ് ഡെന്നിസ് ആന്റണി.
എന്നാൽ ഇത്തവണ ബിജു ചിറയത്തിനെ ആണ് മണ്ഡലത്തിൽ സ്ഥാനാർഥി ആക്കിയിരിക്കുന്നത്. കോൺഗ്രസ് കൗൺസിലർ സ്ഥാനം രാജി വെപ്പിച്ചാണ് ബിജു ചിറയത്തിനെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ആക്കിയത്. ഇതിനെതിരെയാണ് ഡെന്നീസ് കെ ആന്റണി രംഗത്തെത്തിയത്. ചാലക്കുടിയിൽ പെയ്മെന്റ് സീറ്റ് ആണെന്നാരോപിച്ച അദ്ദേഹം തന്റെ ഫേസ്ബുക്ക് അക്കൗട്ടിൽ ഒരു കുറിപ്പും പങ്കുവെച്ചു. താൻ അഞ്ച് വർഷം മണ്ഡലത്തിൽ പ്രവർത്തിച്ചിട്ടും കൊടിയേക്കാൾ വലുത് കോടിയാണെന്ന് ആയിരുന്നു എന്നാണ് അദ്ദേഹം കുറിച്ചത്.