മന്ത്രി അബ്‌ദുറഹ്മാൻ സീറ്റ് മാറിയത് താനൂരിലെ ജനങ്ങളെ വെറുപ്പിച്ചത് കൊണ്ടെന്ന് കെഎം ഷാജി…

താനൂരില്‍ പത്തുവര്‍ഷത്തില്‍ കൂടുതല്‍ ജനങ്ങളെ വെറുപ്പിക്കാന്‍ കഴിയില്ലെന്ന് മനസിലായതു കൊണ്ടാണ് മന്ത്രി വി.അബ്‌ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയതെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം.ഷാജി. അബ്‌ദുറഹ്മാന്‍ മണ്ഡലം മാറിയത് പോലെ, പിണറായി വിജയന്‍ തമിഴ്നാട്ടിലേക്കോ കര്‍ണാടകയിലേക്കോ മാറിയാല്‍ കേരളം രക്ഷപ്പെടുമെന്നും കെ എം ഷാജി പരിഹസിച്ചു.

താനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി അബ്‌ദുറഹ്മാൻ ഇത്തവണ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. സീറ്റ് മാറ്റി തിരൂരിലേക്ക് ഇദ്ദേഹത്തെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച ശേഷമാണ് പ്രചാരണം തുടങ്ങിയത്. ഇതാണ് പരിഹാസത്തിന് കാരണം. മുൻ അഴീക്കോട് എംഎൽഎയായ കെഎം ഷാജി 2021 ൽ സിറ്റിങ് സീറ്റിൽ പരാജയപ്പെട്ടതിന് ശേഷം ഇത്തവണ മലപ്പുറം ജില്ലയിലെ വണ്ടൂർ നിയോജക മണ്ഡലത്തിലാണ് മത്സരിക്കുന്നത്. വലിയ വിജയപ്രതീക്ഷയിലാണ് ഇത്തവണ കെഎം ഷാജിയുടെ പ്രചാരണം.

Related Articles

Back to top button