15 വർഷത്തിനിടെ 7 പ്രസവം; മുഹ്സിനയുടെ ഗർഭപാത്രം മുതൽ എല്ലാഭാഗത്തും അണുബാധ; കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കണമെന്ന് ഫോറൻസിക്

തൃശ്ശൂരിലെ അക്യുപങ്ചർ ചികിത്സാ മരണത്തിൽ കൂടുതൽ നടപടി. ഏഴ് പ്രസവത്തിന് പിന്നാലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ ശുപാർശ. നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുക്കണമെന്ന് ഫോറൻസിക് വിഭാഗം നിർദേശം നൽകി. കുഞ്ഞിന്റെ മരണകാരണം ഇപ്പോഴും അവ്യക്തമാണ്. കഴിഞ്ഞ ജനുവരിയിലാണ് മുഹ്സിനയുടെ പ്രസവം നടന്നത്. ആറ് ദിവസത്തിന് ശേഷം കുഞ്ഞ് മരിച്ചു



