കണ്ണൂര്‍ വിസിയുടെ വിലക്ക് വിലപ്പോയില്ല, ഷീ ഫെസ്റ്റില്‍ പങ്കെടുത്ത് ഐഷി ഘോഷ് മടങ്ങി

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാംപസില്‍ വിദ്യാര്‍ഥി യൂണിയന്‍ ഷീ ഫെസ്റ്റ് പരിപാടിയില്‍ പങ്കെടുത്ത് എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് ഡല്‍ഹിയിലേക്ക് മടങ്ങി. സര്‍വ്വകലാശാല പാലയാട് ക്യാംപസിലാണ് തിങ്കളാഴ്ച്ച ഉച്ചയോടെ ഐഷി എത്തിയത്. ഇവര്‍ക്ക് പ്രസംഗിക്കാന്‍ ഓഡിറ്റോറിയം അനുവദിക്കാത്തതോടെ ഐഷി ഘോഷ് ക്യാംപസിലെ തുറന്ന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു.
തന്റെ പ്രസംഗത്തില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ ഐഷി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. എസ്എഫ്ഐ ആര്‍എസ്എസിനെ എതിര്‍ക്കുന്നതിനാലാണ് പരിപാടിക്ക് അനുമതി നല്‍കാതിരുന്നതെന്നും താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് വി സി വ്യക്തമാക്കണമെന്നും ഐഷി ആവശ്യപ്പെട്ടു.



