തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് രോഗിയെ കാണാതായി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് രോഗിയെ കാണാതായെന്ന് പരാതി. കൊല്ലം വാളകം സ്വദേശി സത്യദേവനെയാണ് (63) കാണാതായത്. മെഡിക്കൽ കോളേജിലെ ഇരുപത്തിയെട്ടാം വാർഡിൽ ചികിത്സയിലായിരുന്നു രോഗി. ഇന്ന് പുലർച്ചെ 3 മണി മുതൽ ആണ് കാണാതായത്. കുടുംബം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button