യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍

 പത്തനംതിട്ട റാന്നിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്ക്ക് ഒരുക്കങ്ങൾ നടക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ എത്തിയതോടെ സ്ഥലത്ത് ആശയക്കുഴപ്പം. റോഡ് ഷോ ആരംഭിക്കാനിരിക്കെ വാഹനത്തിലെത്തിയ രാഹുലിനെ പ്രവർത്തകർ വളഞ്ഞു. വാഹനം നിർത്തി പുറത്തിറങ്ങാൻ പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും രാഹുൽ പുറത്തിറങ്ങിയില്ല. പാലക്കാട് നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രവർത്തകരോട് പറഞ്ഞു. പ്രചരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ലെന്നാണ് വിവരം.

Related Articles

Back to top button