ശിവന്‍ വീട്ടിക്കുന്നിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്…

നിയമസഭ തെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജക മണ്ഡലത്തില്‍ ശിവന്‍ വീട്ടിക്കുന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. പുനലൂര്‍ മണ്ഡലത്തില്‍ നൗഷാദ് യൂനുസ് ആണ് സ്ഥാനാര്‍ത്ഥി. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് ഈ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.
ചേലക്കര മണ്ഡലത്തിലെ കൊണ്ടാഴി വീട്ടിക്കുന്ന് സ്വദേശിയാണ് ശിവന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പ്രവേശനം. യൂത്ത് കോണ്‍ഗ്രസ് കൊണ്ടാഴി മണ്ഡലം ജനറല്‍ സെക്രട്ടറി, ചേലക്കര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, കൊണ്ടാഴി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്തംഗം, കേരള ദളിത് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷക തൊഴിലാളിയായ വീട്ടിക്കുന്ന് വേലന്റെയും പരേതയായ ലക്ഷ്മിയുടെയും മകനാണ്.



