വീട്ടിലെ പ്രസവത്തെത്തുടർന്ന് കുഞ്ഞിന് പിന്നാലെ അമ്മയും മരിച്ചു….

എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് അണുബാധയും മറ്റ് ശാരീരികാസ്വസ്ഥതകളും കാരണം ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. എടക്കഴിയൂർ സ്വദേശി ഇബ്രാഹിമിന്റെ ഭാര്യ മുഹ്സിന (37) ആണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ജനുവരി 10-ന് ഇവരുടെ നവജാതശിശു മരണപ്പെട്ടിരുന്നു.

ഗർഭകാലത്തോ പ്രസവസമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായമോ വാക്സിനേഷനോ നൽകിയിരുന്നില്ലെന്ന് പരാതിയുണ്ട്. ദമ്പതികൾ വ്യാജ അക്യുപങ്ചർ ചികിത്സാരീതികൾ പിന്തുടർന്നിരുന്നതായും, ഇത് കുട്ടിയുടെയും അമ്മയുടെയും ജീവൻ അപകടത്തിലാക്കിയെന്നും ആരോപണമുണ്ട്.

ഈ ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരണപ്പെട്ടിരുന്നു. ഒരു വർഷം മുമ്പ് മൂന്ന് വയസ്സുള്ള മകൾ മരിച്ചതും ചികിത്സ കിട്ടാതെയാണെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകർ പോലീസിൽ പരാതി നൽകിയിരുന്നു. നേരത്തെ കുഞ്ഞ് മരിച്ചപ്പോൾ പരാതി ലഭിച്ചിട്ടും കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.

Related Articles

Back to top button