വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കി എത്തി; പട്ടാപ്പകൽ 64 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരൻ പിടിയിൽ

കൊല്ലത്ത് 64 കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 55 കാരനായ അയൽവാസി പിടിയിൽ. കൊല്ലം മയ്യനാട് വലിയവിളനഗർ രാജേഷ് ഭവനിൽ ആർ രാജുവാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പട്ടാപകലായിരുന്നു സംഭവം. 64കാരിയുടെ വീടിനോട് ചേർന്നിരിക്കുന്ന വീട്ടിലെ താമസക്കാരനാണ് രാജു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ 64കാരി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ രാജു വീട്ടിലെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. വയോധികയെ കടന്നു പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. നിലവിളികേട്ട് മകന്റെ ഭാര്യ ഓടിയെത്തിയപ്പോഴേക്കും രാജു ഇവരെ പിടിച്ച് തള്ളിയിട്ട് ഓടി രക്ഷപെട്ടു.

സംഭവത്തെ തുടർന്ന് 64 കാരിയുടെ മകൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് രാജുവിന്റെ വീട്ടിലെത്തി കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 64കാരി കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പിടിവലിയിൽ ഇവർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരവിപുരം സിഎ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button